മാവേലിക്കര: ടാങ്കർ ലോറിയുടെ പിൻചക്രങ്ങൾ ശരീരത്തിലൂടെ കയറിയിറങ്ങി ബൈക്ക് യാത്രികൻ മരിച്ചു. ചെങ്ങന്നൂർ തോനയ്ക്കാട് പൊറ്റമേൽവടക്കതിൽ അശോകിെൻറയും ജയശ്രീയുടെയും മകൻ അഭയ് (19) ആണു മരിച്ചത്. ശനിയാഴ്ച രാവിലെ 10.15ഓടെ വഴുവാടിയിൽ ആയിരുന്നു അപകടം.ടാങ്കർ ലോറിയെ മറികടക്കവെ എതിരെ കാർ വരുന്നതുകണ്ട് ബ്രേക്ക് ചെയ്തപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പ്ലസ് ടു പഠനം പൂർത്തിയാക്കിയ അഭയ് രണ്ടാഴ്ച മുമ്പാണ് ലൈസൻസ് എടുത്തത്. സഹോദരൻ: അശ്വിൻ.