മാവേലിക്കര: സൈക്കിളിൽ വീട്ടിലേക്കു പോയ വയോധികൻ ബൈക്കിടിച്ച് മരിച്ചു. കരിപ്പുഴ റോഡേൽ കെ.ജോഷ്വായാണ് (70) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ആറരക്കായിരുന്നു സംഭവം. കടവൂർകുളത്തിനും കരിപ്പുഴ ചന്തക്കും മധ്യേയാണ് അപകടം. പാൽ വാങ്ങി വീട്ടിലേക്കും മടങ്ങുകയായിരുന്നു വയോധികൻ. എതിർദിശയിൽനിന്ന് അമിത വേഗത്തിലെത്തിയ രണ്ട് ബൈക്കുകളിലൊന്നാണ് ഇടിച്ചത്. ഭാര്യ: ശോശാമ്മ. മകൾ: ലിഷ. മരുമകൻ: സി.കെ. ജോഷി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കരിപ്പുഴ സെൻറ് ജോർജ് ഓർത്തഡോക്സ് പള്ളിസെമിത്തേരിയിൽ.