കരിമ്പ: പനയമ്പാടത്ത് താമസിക്കുന്ന മുകാലൻകുന്ന് പുത്തൻവീട്ടിൽ വി.എൻ. വാസവൻ (78) നിര്യാതനായി. എയർ ഫോഴ്സിൽ സർജൻറ്, തച്ചമ്പാറ ദേശബന്ധു ഹൈസ്കൂൾ അധ്യാപകൻ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. ഭാര്യ: വത്സല. മക്കൾ: സ്മിത (തച്ചമ്പാറ ദേശബന്ധു ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക), ലത (കല്ലടിക്കോട് സഹകരണ ബാങ്ക്), പ്രീത (തെങ്കര ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക). മരുമക്കൾ: സുരേന്ദ്രൻ, സന്തോഷ്, സുരേഷ്.