കോട്ടായി: പറളി ഹയർ സെക്കൻഡറി സ്കൂൾ മുൻ ഡെപ്യൂട്ടി ഹെഡ്മാസ്റ്ററും പുളിയപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂൾ അഡ്മിനിസ്ട്രേറ്റർ ഓഫിസറുമായ കോട്ടായി കീഴത്തൂർ കൊടക്കാട്ടുപറമ്പ് വീട്ടിൽ കെ.എം. സിദ്ദീഖ് മാസ്റ്ററുടെ ഭാര്യ ജമീല (60) നിര്യാതയായി. മക്കൾ: ഷിഫ (എ.എൽ.പി സ്കൂൾ കീഴത്തൂർ), ശദ (എ.എൽ.പി സ്കൂൾ പറയങ്കാട്), ശമീം. മരുമക്കൾ: സ്വാലിഹ്, ശഫീക്ക്, ശഫ്ലാന.