പത്തിരിപ്പാല: യുവാവിനെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മണ്ണൂർ നഗരിപ്പുറം പടിക്കൽപാടം വീട്ടിൽ പ്രേമചന്ദ്രെൻറ മകൻ മണികണ്ഠനാണ് (33) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലിനാണ് തൂങ്ങിയ നിലയിൽ കാണപ്പെട്ടത്.പത്തിരിപ്പാലയിലെ സർവിസ് സ്റ്റേഷനിൽ തൊഴിലാളിയായിരുന്നു. മങ്കര പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ജില്ല ആശുപത്രി മോർച്ചറിയിൽ. മാതാവ്: വിലാസിനി. സഹോദരി: ശ്രീദേവി.