പത്തിരിപ്പാല: മകൻ മരിച്ച് ഒരു ദിവസം തികയും മുമ്പ് പിതാവും മരിച്ചു. പത്തിരിപ്പാല പേരൂർപുക്കാട്ട് കുന്ന് തെക്കേതിൽ മുഹമ്മദ് ഹുസൈൻ (തങ്കമാൻ -70) ആണ് ചൊവ്വാഴ്ച പുലർച്ച ജില്ല ആശുപത്രിയിൽ മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിെൻറ മകൻ ഹകീം തിങ്കളാഴ്ച പുലർച്ച ജില്ല ആശുപത്രിയിൽ മരിച്ചിരുന്നു. ഇരുവരും കോവിഡ് ബാധിച്ച് ജില്ല ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹകീം പത്തിരിപ്പാലയിലെ ഓട്ടോ ഡ്രൈവറായിരുന്നു. ഭാര്യ: സാറാഉമ്മ. മറ്റു മക്കൾ: ഫൈസൽ, ഫൗസിയ സീനത്ത്. മരുമക്കൾ: കബീർ, സബീന, ഫാത്തിമ ഫർസാന.