അമ്പലപ്പുഴ: മാതാവിെൻറ മരണ വാർത്തയറിഞ്ഞതിന് പിന്നാലെ മകനും മരിച്ചു. കരൂർ പാലപ്പറമ്പിൽ അബ്ദുല്ലക്കുഞ്ഞിെൻറ ഭാര്യ സുഹ്റാബീവി (55) മരിച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് മകന് അനീസ് (35) മരിച്ചത്. ചൊവ്വാഴ്ച രാവിലെയായിരുന്നു സുഹ്റാബീവിയുടെ മരണം. അർബുദം, ഹൃദയരോഗം ബാധിച്ച സുഹ്റാബീവി ചികിത്സയിലായിരുന്നു. മകൻ അനീസിന് നേരേത്ത വൃക്ക മാറ്റിവെച്ചിരുന്നു. ഇദ്ദേഹവും തുടർ ചികിത്സയിലായിരുന്നു. ഇരുവരുടെയും മൃതദേഹം പഴയങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. മറ്റ് മക്കള്‍: അന്‍സില, അഫ്സില. മരുമക്കള്‍: സബീര്‍, ഫാരിസ്.