മാന്നാർ: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു. മാന്നാർ കുരട്ടിക്കാട് നോവഹൗസിൽ പരേതനായ എ.പി. ഗോപാലകൃഷ്ണൻ നായരുടെ മകൻ സുധീഷാണ് (42) മരിച്ചത്. മാന്നാറിലെ നോവ ടെയ്ലറിങ് ഷോപ് ഉടമയായിരുന്നു. 19ന് പാണ്ടനാട്-മാന്നാർ റോഡിലാണ് അപകടം. കടപ്ര പരുമലതിക്കപ്പുഴക്ക് സമീപം രാത്രി ഒമ്പതോടെ ബൈക്ക് പോസ്റ്റിലിടിച്ച് തലക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. സമീപവാസികളാണ് പരുമലയിെല സ്വകാര്യആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയക്കുശേഷം ന്യൂറോ ഐ.സി.യുവിൽ കഴിയവെ ചൊവ്വാഴ്ച ഉച്ചക്ക് 2.30നാണ് മരണം. അവിവാഹിതനാണ്. മാതാവ്: ഓമനയമ്മ. സഹോദരങ്ങൾ: സുരേഷ്, പരേതയായ സിന്ധു. സംസ്കാരം പിന്നീട്.