പല്ലശ്ശന: പ്രശസ്ത കണ്യാർകളി ആശാൻ പല്ലശ്ശന കൊങ്ങശ്ശേരി വീട്ടിൽ ദ്വാരക കൃഷ്ണൻ (75) നിര്യാതനായി. ആറു പതിറ്റാണ്ടായി കണ്യാർകളി രംഗത്ത് പാട്ടും താളവുമായി നിറഞ്ഞുനിന്ന ദ്വാരക കൃഷ്ണൻ പല്ലശ്ശന, കുനിശ്ശേരി, പുതിയങ്കം, കുഴൽമന്ദം, പുതുക്കോട്, പൊക്കുന്നി, ചിറ്റില്ലഞ്ചേരി തുടങ്ങിയ ദേശങ്ങളിൽ കണ്യാർകളി ആശാനാണ്. കണ്യാർകളിയിൽ ദ്വാരക കൃഷ്ണെൻറ കുറത്തി വേഷമാണ് ശ്രദ്ധേയം. കേരള സംഗീതനാടക അക്കാദമി അവാർഡ്, ഫോക്ലോർ അക്കാദമി അവാർഡ്, മേളം ദുബൈ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. ഭാര്യ: സരോജ. മക്കൾ: പത്മനാഭൻ, വാസുദേവൻ (വില്ലേജ് ഓഫിസ്, എരിമയൂർ), ദീപ, അന്നപൂർണേശ്വരി, മീനാംബിക, ശ്രീകല. മരുമക്കൾ: അംബിക, രവി, ചന്ദ്രപ്രകാശ്, രതീഷ്, പ്രമോദ്.