പുതുപ്പരിയാരം: ലോറിയിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. പുതുപ്പരിയാരം ഇൻഡസ്ട്രിയൽ എസ്റേറ്റ് ലക്ഷം വീട് കോളനിയിലെ ഷഫീക്കാണ് (32) മംഗലാപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ വ്യാഴാഴ്ച പുലർച്ച മരിച്ചത്. ഓട്ടോ ഡ്രൈവറായ ഷഫീക്ക് സുഹൃത്തിനോടൊപ്പം ലോറിയിൽ കാസർകോട് പോയി തിരിച്ചു വരുമ്പോൾ ചൊവ്വാഴ്ചയാണ് സംഭവം. കുമ്പളത്ത് ലോറി നിർത്തി കാബിനിൽ കിടന്നുറങ്ങുന്നതിനിടയിൽ ലോറിയിൽനിന്ന് വീണ് പരിക്കേറ്റെന്നാണ് വീട്ടുകാർക്ക് ലഭിച്ച വിവരം. മൃതദേഹം മംഗലാപുരം മെഡിക്കൽ കോളജിൽ. ഷെഫീക്കിെൻറ ഭാര്യ: സജ്ല. മക്കൾ: ഷാഹിന, സന ഫാത്തിമ, ഇൽയാസ്.