പറളി: സ്വാതന്ത്ര്യ സമര സേനാനിയും സി.പി.െഎ നേതാവുമായിരുന്ന പറളി, എടത്തറ, പാന്തം പാടം പി.വി. കണ്ണപ്പൻ (93) നിര്യാതനായി. 1942-ൽ ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. സി.പി.ഐ ജില്ല കൗൺസിൽ അംഗം, എ.ഐ.ടി.യു.സി സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം, പറളി ഗ്രാമപഞ്ചായത്ത് അംഗം, പറളി സഹകരണ ബാങ്ക് പ്രസിഡൻറ്, പറളി ക്ഷീര സംഘം പ്രസിഡൻറ് തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിലെ ഓട്ട് കമ്പനി തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും അർഹമായ വേതനം നേടിക്കൊടുക്കുന്നതിന്നും മുഖ്യ പങ്ക് വഹിച്ചു. കോമൺവെൽത്ത് ഓട്ട് കമ്പനി തൊഴിലാളി യൂനിയൻ നേതാവ്, ബി.കെ.എം.യു, മിനി റൈസ് മിൽ അസോസിയേഷൻ എന്നിവയുടെ പാലക്കാട് ജില്ല അധ്യക്ഷൻ എന്നീ പദവികളും വഹിച്ചിരുന്നു. ഔദ്യോഗിക ബഹുമതികളോടെ ശനിയാഴ്ച ഉച്ചക്കു ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: രുഗ്മിണി. മക്കൾ: വിജയകുമാരി, സുമിത്ര, പത്മിനി, അശോകൻ. മരുമക്കൾ: ബിന്ദു മോൾ (സ്റ്റാമ്പ് വെണ്ടർ പറളി), ചെന്താമരാക്ഷൻ.