ഒറ്റപ്പാലം: വിദ്യാർഥിനിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. പാലപ്പുറം വടക്കേ ആപ്പയിൽ രാധാകൃഷ്ണൻ -ബിന്ദു ദമ്പതികളുടെ മകൾ അഹല്യയാണ് (11) മരിച്ചത്. കിടപ്പുമുറിയിലെ ഹുക്കിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഒറ്റപ്പാലം എൽ.എസ്.എൻ ഗേൾസ് ഹൈസ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ്. സഹോദരൻ: അക്ഷയ് കൃഷ്ണ.