ശ്രീകൃഷ്ണപുരം: തേപ്പുപണിക്കിടെ കെട്ടിടത്തിൽ നിന്ന് താഴെയുള്ള കിണറ്റിലേക്ക് വീണ് രണ്ട് ഇതരസംസ്ഥാന തൊഴിലാളികൾ മരിച്ചു. പശ്ചിമ ബംഗാൾ പുട്ടിമാരി പുട്ടിമാരി പാട്ടൽ കൗവ ബിനോദ് ബർമ്മെൻറ മകൻ ശ്യാമൽ ബർമ്മൻ (25), ഗോപാൽപൂർ ഗോപി നഗറിൽ നിതയ് ബിശ്വാസിെൻറ മകൻ നിദു ബിശ്വാസ് (36) എന്നിവരാണ് മരിച്ചത്. ശ്രീകൃഷ്ണപുരം എസ്.ബി.ടി ജങ്ഷനിൽ ഫെഡറൽ ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിെൻറ ഒന്നാം നിലയുടെ പാരപ്പറ്റ് സിമൻറ് തേക്കുന്നതിനിടെയാണ് അപകടം. ഇതിനായി ഉണ്ടാക്കിയ ചാരത്തിെൻറ മരപ്പലക പൊട്ടി കിണറ്റിലേക്ക് പതിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം. അഗ്നിരക്ഷാസേനയും കരിമ്പുഴ ട്രോമാകെയർ യൂനിറ്റ് പ്രവർത്തകരും ചേർന്നാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.