ആലപ്പുഴ: പ്രഭാഷകനും ഗ്രന്ഥരചയിതാവും പരിശീലകനുമായ പുന്നമട കരളകം വാർഡ് ബഥേലിൽ (താഴ്ചയിൽ) ടോംസ് ആൻറണി (50) നിര്യാതനായി. കരിയർ, മനശ്ശാസ്ത്ര രംഗത്ത് 25 വർഷത്തോളമായി ട്രെയിനറായിരുന്നു. കില, എനർജി മാനേജ്മെൻറ് സെൻറർ, കിറ്റ്കോ, വനിത വികസന കോർപറേഷൻ, ജെ.സി.ഐ, കേന്ദ്ര സർക്കാർ പെട്രോളിയം മന്ത്രാലയം എന്നിവയുടെ പരിശീലകനായിരുന്നു. ആലപ്പുഴ ജില്ല പഞ്ചായത്ത് ഉപസമിതി അംഗം, കാർമൽ പോളിടെക്നിക് കോളജ് ആൻറി റാഗിങ് സെൽ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു.ആകാശവാണിയിലും വിവിധ എഫ്.എം റേഡിയോകളിലും പ്രഭാഷകനായിരുന്നു. സംസ്ഥാന സർക്കാർ സ്മാർട്ട് എനർജി പ്രോഗ്രാമിെൻറയും കേന്ദ്രസർക്കാറിെൻറയും ദേശീയ ഹരിത സേനയുടെയും ആലപ്പുഴ വിദ്യാഭ്യാസ ജില്ല കോഓഡിനേറ്ററായിരുന്നു.2016ലെ അമ്മ ചാരിറ്റബിൾ സൊസൈറ്റി അവാർഡ്, 2017ലെ വേൾഡ് ഡ്രമാറ്റിക് സ്റ്റഡി സെൻറർ ഏർപ്പെടുത്തിയ അധ്യാപക പ്രതിഭാ അവാർഡ്, എ.കെ.സി.സി ബോധരത്ന അവാർഡ്, പി.എം. തങ്കപ്പൻ സ്മാരക അവാർഡ് എന്നിവയും ലഭിച്ചിട്ടുണ്ട്. ഇത്തിരിവെട്ടം, ചിന്താമൃതം എന്നീ കൃതികൾ രചിച്ചു. പിതാവ്: കെ.ടി. ആൻറണി (റിട്ട. ഹെഡ്മാസ്റ്റർ, ഹോളി ഫാമിലി എൽ.പി.എസ്, തത്തംപള്ളി). മാതാവ്: ത്രേസ്യാമ്മ ആൻറണി (റിട്ട. അധ്യാപിക, ഗവ.എച്ച്.എസ്.എസ്, ആര്യാട്), ഭാര്യ: രേഖാ തോമസ്. മക്കൾ: ആൻററോൺ, അൽഫോൻസ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് പുന്നമട സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.