പൂച്ചാക്കൽ: ഒരു കുടുംബത്തിലെ മൂന്നുപേർ ഒന്നര മാസത്തിനിടയിൽ മരിച്ചു. പള്ളിപ്പുറം പഞ്ചായത്ത് എട്ടാം വാർഡ് ഒറ്റപ്പുന്ന എമ്പ്രാംമഠത്തിൽ അശോകൻ (60), ഭാര്യ രത്നമ്മ (55), മകൻ ബിനീഷ് (38) എന്നിവരാണ് മരിച്ചത്. കോവിഡ് ബാധിച്ച് 40 ദിവസം മുമ്പ് രത്നമ്മയും 20 ദിവസം മുമ്പ് ബിനീഷും മരിച്ചു. അശോകൻ തിങ്കളാഴ്ച പുലർച്ച ഹൃദയാഘാതം മൂലവും മരണപ്പെട്ടു. ആശയാണ് മറ്റൊരു മകൾ. മരുമകൾ: ദീപ്തി.