പൂച്ചാക്കൽ: യുവാവ് വീട്ടിൽ ഷോക്കേറ്റ് മരിച്ചു. തൈക്കാട്ടുശ്ശേരി പഞ്ചായത്ത് ഒന്നാം വാർഡ് കട്ടക്കുഴി തങ്കപ്പെൻറ മകൻ അരുണാണ് (23) മരിച്ചത്. തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. വീട് പുനർനിർമാണത്തിന് പൊളിച്ചതിനാൽ താൽക്കാലികമായി കെട്ടിയുണ്ടാക്കിയ ഷെഡിലായിരുന്നു താമസം. ഈ ഷെഡിൽ വെച്ചാണ് ഷോക്കേറ്റത്. മാതാവ്: ശോഭന. സഹോദരി: ആശ.