അമ്പലപ്പുഴ: സുരക്ഷ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പല്ലന പാനൂർ പുളിമൂട്ടിൽ വീട്ടിൽ മുഹമ്മദ് കോയയാണ് (59) മരിച്ചത്. വളഞ്ഞ വഴിയിലെ ചെമ്മീൻ സംസ്കരണ ശാലയിലെ സുരക്ഷ ജീവനക്കാരനാണ്. ഇന്നലെ രാവിലെ 10 ഓടെ സ്ഥാപനം തുറക്കാനെത്തിയവരാണ് ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടത്. അമ്പലപ്പുഴ പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: സബാനിയ. മക്കൾ: ഫാത്തിമ, ഫസിൽ.