ചെങ്ങന്നൂര്‍: കേരള ശാസ്ത്ര സാഹിത്യ പരിഷത്തിെൻറ ഗാനങ്ങള്‍ ജനകീയമാക്കിയ ഗായകനും മുന്‍ ജനറല്‍ സെക്രട്ടറിയും സംഗീതജ്ഞനുമായ വി.കെ. ശശിധരന് (83) നിര്യാതനായി. കോവിഡിനെത്തുടർന്ന് ചികിത്സയിലിരിക്കെ ചെറിയനാട് കൊല്ലകടവ് ആലക്കോട് സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ച 3.25 ഓടെയായിരുന്നു അന്ത്യം. ചെങ്ങന്നൂർ സബ് ട്രഷറി ജീവനക്കാരിയായ ഏക മകൾ എസ്. ദീപ്തിയുടെ ആലായിലെ വീട്ടില്‍ വിശ്രമജീവിതം നയിച്ചുവരുകയായിരുന്നു. 1938ല്‍ എറണാകുളം വടക്കന്‍ പറവൂരില്‍ ജനിച്ച വി.കെ.എസ് ആലുവ യു.സി കോളജിലെ പഠനത്തെ തുടര്‍ന്ന് തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജില്നിന്ന്് ഇലക്ട്രിക്കല്‍ എൻജിനീയറിങ്ങിൽ ബിരുദം നേടി. ഭാര്യ: കൊല്ലം ടി.കെ.എം ആര്‍ട്സ് കോളജ് അധ്യാപികയായിരുന്ന വസന്തലത.