ചെങ്ങന്നൂർ: ആദ്യകാല കോൺഗ്രസ് പ്രവർത്തകനും ദീർഘകാലം പെരിങ്ങിലിപ്പുറം എൻ.എസ്.എസ് കരയോഗം സെക്രട്ടറിയുമായിരുന്ന ബുധനൂർ വാഴുവേലിൽ വീട്ടിൽ എൻ.കൃഷ്ണൻകുട്ടിനായർ (94) നിര്യാതനായി. ഭാര്യ: കമലാക്ഷിയമ്മ. മക്കൾ: ഗോപിനാഥൻനായർ (വിമുക്തഭടൻ), ഡോ.ചന്ദ്രൻപിള്ള (റിട്ട.സീനിയർ ആയുർവേദ മെഡിക്കൽ ഓഫിസർ), രാജേന്ദ്രൻപിള്ള (മുൻ ഡി.ടി.ഒ, കെ.എസ്.ആർ.ടി.സി, കായംകുളം), രവീന്ദ്രൻ പിള്ള (റേഷൻ ഡീലർ), ശ്രീദേവിയമ്മ. മരുമക്കൾ: വിജയമണിയമ്മ, ഡോ.കെ. ഇന്ദിര (റിട്ട. സീനിയർ ആയുർവേദ മെഡിക്കൽ ഓഫിസർ), പി.സീതാലക്ഷ്മി (റിട്ട. ഹെഡ്മിസ്ട്രസ്, ഡി.ബി.എച്ച്.എസ്.എസ്, ചെറിയനാട്), പ്രസീതകുമാരി, ശ്രീകുമാർ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.