പൂച്ചാക്കൽ: ബൈക്കപകടത്തിൽ പരിക്കേറ്റ പള്ളിപ്പുറം ഏഴാം വാർഡ് തവണക്കടവ് ഓന്തിരിക്കൽ ചിറയിൽ സുരേഷ് (41) മരിച്ചു. പെരുമ്പളം പാണാവള്ളി ജങ്കാർ സർവിസിലെ ജീവനക്കാരനായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് അേഞ്ചാടെ ഒറ്റപ്പുന്ന ജങ്ഷന് വടക്ക് ഐ.എച്ച്.ആർ.ഡിക്കുസമീപത്തെ മതിലിൽ ബൈക്ക് ഇടിച്ചായിരുന്നു അപകടം. ഗുരുതര പരിേക്കാടെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച പുലർച്ച മരിച്ചു. ഭാര്യ: സനിത. മക്കൾ: ആദിത്യൻ, അനന്യ.