അമ്പലപ്പുഴ: ലോറികളും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരി മരിച്ചു. മലപ്പുറം കുറ്റിപ്പുറം ഒറ്റത്തൈയിൽ വേലായുധെൻറ ഭാര്യ കാർത്യായനിയാണ് (57) മരിച്ചത്. ദേശീയപാതയിൽ പുന്നപ്ര കുറവൻ തോടിന് സമീപം വെള്ളിയാഴ്ച പുലർച്ച ഒന്നരയോടെയായിരുന്നു അപകടം. കുറ്റിപ്പുറത്തുനിന്ന് തിരുവനന്തപുരം ആർ.സി.സിയിലേക്ക് പോയ കാറിൽ ലോറികൾ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ ലോറി ഡ്രൈവർമാരായ ചാലക്കുടി കോടശ്ശേരി പറമ്പിൽ ബിനോയ് (35), കർണാടക സ്വദേശി ഉബൈസ് അഹമ്മദ് എന്നിവരെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.