ആറാട്ടുപുഴ: സ്കൂട്ടറിൽനിന്ന് വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന ആൾ മരിച്ചു. മുതുകുളം പുതിയവിള ആവണിയിൽ (കുന്നുതറയിൽ) കൃഷ്ണെൻറ മകൻ കെ. വിജയകുമാറാണ് (49) മരിച്ചത്. കായംകുളത്ത് പോയി മടങ്ങിവരവെ വ്യാഴാഴ്ച ഉച്ചക്ക് 12.30ഓടെ പറവൂർ ജങ്ഷന് സമീപമാണ് അപകടം. നാട്ടുകാർ സമീപത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. തലക്കും നെഞ്ചിനും ഗുരുതര പരിക്കേറ്റ വിജയകുമാർ ശനിയാഴ്ച പുലർച്ചയാണ് മരിച്ചത്. മഞ്ഞാടിമുക്കിന് സമീപം ടൂ വീലർ വർക്ക്ഷോപ് നടത്തുകയായിരുന്നു. മാതാവ്: രോഹിണി. ഭാര്യ: രമണി. മക്കൾ: ആർദ്ര, ആതിര.