മാരാരിക്കുളം: റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന കയർ ഫാക്ടറി തൊഴിലാളി മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് 12ാം വാർഡ് പുത്തൻപറമ്പിൽ പൊന്നപ്പനാണ് (60) മരിച്ചത്. ദേശീയപാതയിൽ കണിച്ചുകുളങ്ങര ജങ്ഷന് സമീപം വെള്ളിയാഴ്ച വൈകീട്ടായിരുന്നു അപകടം. ഫാക്ടറിയിൽനിന്ന് ജോലികഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിന് റോഡ് മുറിച്ചുകടക്കുന്നതിനിടെയാണ് അപകടം. തലക്ക് പരിക്കേറ്റ പൊന്നപ്പനെ ആദ്യം ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ ശനിയാഴ്ച രാത്രിയാണ് മരണം. ഭാര്യ: രേവമ്മ. മക്കൾ: രഞ്ജിനി, രമ്യ. മരുമക്കൾ: പ്രഭുലാൽ, ഷാജി.