അമ്പലപ്പുഴ: യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊട്ടാരക്കര പുത്തൻചിറയിൽ നീലകണ്ഠെൻറ മകൾ മോളമ്മയെയാണ് (38) തോട്ടപ്പള്ളിയിലെ വീട്ടിൽ മരിച്ചനിലയിൽ കണ്ടത്. സുനിൽ എന്നയാളെ രണ്ടാമത് വിവാഹം കഴിച്ച യുവതി മൂന്നുമാസം മുമ്പാണ് തോട്ടപ്പള്ളിക്കുസമീപം വാടകക്ക് താമസം ആരംഭിച്ചത്. കൈനോട്ടക്കാരായ ഇവർ ഭർത്താവുമായി വഴക്കുണ്ടാക്കിയതായി പറയുന്നു. ഇതിനുശേഷം ഉച്ചക്ക് 1.15 ഓടെ കുഴഞ്ഞുവീഴുകയായിരുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.മൃതദേഹം മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിനുശേഷമേ മരണകാരണം അറിയാനാകൂവെന്ന് പൊലീസ് പറഞ്ഞു.