ചേർത്തല: വീടിന് സമീപത്തെ വെള്ളക്കെട്ടില്‍ വീണ് അംഗപരിമിതനായ വയോധികന് മരിച്ചു. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് ആറാം വാര്‍ഡില്‍ പൊള്ളയില് ചിറയില്‍ വാസുദേവനാണ്(70) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയാണ് സംഭവം. തുടര്‍ച്ചയായ മഴയില്‍ പ്രദേശമാകെ വെള്ളം പൊങ്ങിയിരിക്കുകയാണ്. തങ്കി കവലയില്‍നിന്ന് വീട്ടിലേക്കുപോകുന്നതിനിടെ സമീപത്തെ വെള്ളം നിറഞ്ഞുകിടക്കുന്ന പാടത്ത് വീണായിരുന്നു അപകടം. വീട്ടില്‍ കയര്തറിയിട്ട് ജോലി ചെയ്തുവരുകയായിരുന്നു. മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ബുധനാഴ്ച കോവിഡ് പരിശോധനക്കുശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. ഭാര്യ: ശാരദ. മക്കള്‍: സാബു, തങ്കച്ചി. മരുമകള്‍: ശാരദ.