കറ്റാനം: വീടിന് സമീപത്തെ പാടശേഖരത്തിലെ വെള്ളക്കെട്ടിൽ ഭിന്നശേഷിക്കാരനായ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ഭരണിക്കാവ് മഞ്ഞാടിത്തറ ശാന്തമ്മ ഭവനത്തില്‍ മണികണ്ഠനാണ് (കുക്കു -45) മരിച്ചത്. മഞ്ഞാടിത്തറ കോളനിക്ക് പടിഞ്ഞാറ് മുണ്ടകത്തിൽ പാടത്തിലെ വെള്ളക്കെട്ടിലായിരുന്നു സംഭവം. മണികണ്ഠനെ കഴിഞ്ഞദിവസം വൈകീട്ടു മുതല്‍ കാണാനില്ലായിരുന്നു. രാത്രിയിൽ തിരഞ്ഞെങ്കിലും കണ്ടെത്തിയില്ല. ചൊവ്വാഴ്ച രാവിലെ 10.15 ഓടെയാണ് പാടത്തെ വെള്ളത്തിൽ വീണുകിടക്കുന്നത് കണ്ടത്. ചൂണ്ടയിടാൻ പോകുന്ന ശീലമുള്ള ഇയാൾ മത്സ്യബന്ധനത്തിനിടെ കാൽവഴുതി വീണതാകാമെന്നാണ് സംശയം. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ്: ശാന്തമ്മ. സഹോദരങ്ങൾ: രാജൻ, തുളസി, സത്യൻ, സുരേഷ്, പരേതനായ മോഹനൻ.