ചാരുംമൂട്: ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി തൂണിലിടിച്ച് വിദ്യാർഥി മരിച്ചു. നൂറനാട് പാലമേൽ ആദിക്കാട്ടുകുളങ്ങര പണിക്കരയ്യത്ത് ഷാഹുൽ ഹമീദിെൻറ മകൻ ഇർഫാനാണ് (17) മരിച്ചത്. അടൂർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു വിദ്യാർഥിയാണ്. ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ പള്ളിമുക്ക് ആനയടി റോഡിൽ പണയിലാണ് സംഭവം. കാറിനെ മറികടക്കുമ്പോഴാണ് അപകടമുണ്ടായത്. മാതാവ്: ഷാഹിത. സഹോദരി: മെഹ്റിൻ.