തുറവൂർ: എരമല്ലൂർ ഹരിജൻ സൊസൈറ്റിക്ക് സമീപം മധ്യവയസ്കൻ കുളത്തിൽ മരിച്ചനിലയിൽ. എരമല്ലൂർ കിഴക്കേ വേലിക്കകത്ത് ലോറൻസിെൻറ മകൻ ജസ്റ്റിനാണ് (48) മരിച്ചത്. സമീപം താമസിക്കുന്ന വീട്ടമ്മയാണ് രാവിലെ മൃതദേഹം കണ്ടത്. വെള്ളിയാഴ്ച രാത്രി സുഹൃത്തിെൻറ മകെൻറ ചെണ്ട അരങ്ങേറ്റ പരിപാടിയിൽ പങ്കെടുക്കാൻ പോയതായിരുന്നു. മൃതദേഹം വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മാതാവ്: പരേതയായ ഗ്രേസി. സഹോദരങ്ങൾ: ജെൻസൺ, ജെൻസി. സംസ്കാരം ഞായറാഴ്ച.