ചാരുംമൂട്: വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ ജില്ല സെക്രട്ടറിയും ചാരുംമൂട് മാർജിൻ ഫ്രീ ഷോപ് ഉടമയുമായിരുന്ന ചുനക്കര തെക്ക് ഷെരീഫ് മൻസിലിൽ എം. ശറഫുദ്ദീൻ (67) നിര്യാതനായി. കോൺഗ്രസ് നൂറനാട് ബ്ലോക്ക് കമ്മിറ്റി ജനറൽ സെക്രട്ടറി, ചുനക്കര തെക്ക് മുസ്ലിം ജമാഅത്ത് പ്രസിഡൻറ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. ഭാര്യ: താജുന്നിസ. മക്കൾ: എം.എസ്. മുനീർ, എം.എസ്. ഷമീർ (ഇരുവരും ദുബൈ). മരുമക്കൾ: ഫാത്തിമ (ദുബൈ), ആമിന (കെൽട്രോൺ, തിരുവനന്തപുരം).