ചേർത്തല: അർത്തുങ്കൽ ഫ്രാൻസിസ് അസീസി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥി അർത്തുങ്കൽ സ്രാമ്പിക്കൽ രാജേഷിെൻറ മകൻ നിർമൽ രാജേഷ് (14) നിര്യാതനായി. അസ്വസ്ഥതകളെത്തുടർന്ന് വണ്ടാനം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. പേവിഷബാധയാണോ എന്ന സംശയമുയർന്ന സാഹചര്യത്തിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്. കൂടുതൽ പരിശോധനകൾക്ക് ആന്തരാവയവങ്ങൾ പുണെ വൈറോളജി ലാബിലേക്കയച്ചു. മാതാവ്: ത്രേസ്യാമ്മ.