അമ്പലപ്പുഴ: ലോറിയിടിച്ച് പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ യുവാവ് മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് കപ്പക്കട എസ്.എൻ.ഡി.പിക്ക് കിഴക്ക് വലിയകുളം ലക്ഷംവീട്ടിൽ പരേതനായ കരുണാകരെൻറ മകൻ ഉണ്ണികൃഷ്ണനാണ് (37) മരിച്ചത്. വ്യാഴാഴ്ച പ്രഭാതസവാരിക്കിടെ അറവുകാട് ജങ്ഷനു സമീപംവെച്ച് നിയന്ത്രണംതെറ്റിയ ലോറി ഇടിക്കുകയായിരുന്നു. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ തിങ്കളാഴ്ച പുലർച്ച അേഞ്ചാടെയാണ് മരിച്ചത്. മാതാവ്: വാസന്തി. ഭാര്യ: അനൂപ. മക്കൾ: അനന്യ, കാർത്തിക്.