മണ്ണഞ്ചേരി: നിയന്ത്രണം വിട്ട ബൈക്കിടിച്ച് കാൽനടക്കാരൻ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 13ാം വാർഡ് പറപ്പുറത്തു വെളിയിൽ ശശിധരൻ നായരാണ് (70) മരിച്ചത്. ദേശീയപാതയിൽ കലവൂർ ആകാശവാണി നിലയത്തിനുസമീപം ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് അപകടം. സമീപത്തെ കടയിൽനിന്ന് പാൽ വാങ്ങി വീട്ടിലേക്ക് പോകുന്നതിന് നിൽക്കുന്നതിനിടെ ബൈക്കിടിക്കുകയായിരുന്നു. തലക്ക് സാരമായി പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: രാധ ശശിക്കുട്ടൻ. മക്കൾ: സുരേഷ് ബാബു, സൂര്യ ഷിബു, സുധീഷ്. മരുമക്കൾ: ബിന്ദു, ഷിബു, ആതിര. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് വീട്ടുവളപ്പിൽ.