കായംകുളം: കണ്ടല്ലൂരിൽ സൈക്കിളിൽ ആഡംബര ബൈക്കിടിച്ച് വിദ്യാർഥിയും വയോധികനും മരിച്ചു. പുതിയവിള വടക്ക് മാങ്കീഴിൽ മനോഹരൻ-മിനി ദമ്പതികളുടെ മകൻ മിഥുൻ (ശംഭു, 18), സൈക്കിൾ യാത്രക്കാരനായ ആറാട്ടുപുഴ കിഴക്ക് മല്ലിക്കാട്ടുകടവ് വയലിൽവീട്ടിൽ രാജേന്ദ്രൻ (63) എന്നിവരാണ് മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന കണ്ടല്ലൂർ വടക്ക് മൂത്താശ്ശേരിൽ അറാഫത്തിെൻറ മകൻ റിസ്വാനെ (19) സാരമായ പരിക്കുകളോടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇളമ്പള്ളിശ്ശേരി ജങ്ഷന് കിഴക്ക് പേരാത്തുമുക്ക് മല്ലിക്കാട്ടുകടവ് റോഡിൽ ചൊവ്വാഴ്ച വൈകീട്ട് അേഞ്ചാടെയാണ് അപകടം. റോഡ് മുറിച്ചുകടന്ന സൈക്കിളിലിടിച്ച് നിയന്ത്രണം തെറ്റി ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു. ബൈക്കിന് പിന്നിലിരുന്ന മിഥുൻ തെറിച്ച് സമീപത്തെ മതിലിൽ തലയടിച്ച് വീണ് തൽക്ഷണം മരിച്ചു. കൊപ്പാറേത്ത് സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായിരുന്ന മിഥുെൻറ മൃതദേഹം കായംകുളം ഗവ. ആശുപത്രി മോർച്ചറിയിൽ. കനകക്കുന്ന് പൊലീസ് കേസെടുത്തു. രാജേന്ദ്രെൻറ മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സോമവല്ലിയാണ് ഭാര്യ. മക്കൾ: രാജേഷ്, രാജി. മരുമക്കൾ: അനിൽ, ശാലിനി.