ആലപ്പുഴ: യുവാവ് ലോഡ്ജിൽ മരിച്ചനിലയിൽ. വട്ടയാൽ വാർഡ് അരയൻപറമ്പിൽ പരേതനായ അബ്ദുൽ ഖാദറിെൻറ മകൻ അഷ്റഫാണ് (35) എഫ്.സി.ഐക്ക് സമീപത്തെ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. വെള്ളിയാഴ്ച പകൽ ലോഡ്ജിലെ ശുചീകരണ ജീവനക്കാരി മുറി വൃത്തിയാക്കാൻ എത്തിയപ്പോഴാണ് മൃതദേഹം കാണുന്നത്. മക്കൾ: അൽത്താഫ്, അൽഫിയ.