തൃക്കുന്നപ്പുഴ: പാനൂർ പുത്തൻപറമ്പിൽ (കൊച്ചുതറ) പരേതനായ ഉമ്മർകുഞ്ഞ് മുസ്ലിയാരുടെ ഭാര്യ സൈനബ (99) നിര്യാതയായി. മക്കൾ: താജുദ്ദീൻ (പ്രവാസി ലീഗ് ഹരിപ്പാട് മണ്ഡലം പ്രസിഡൻറ്), മുഹമ്മദ് ഖാസിം, സുലൈം സഖാഫി (ആലപ്പുഴ കാഞ്ഞിരംചിറ ജുമാമസ്ജിദ് ഇമാം), പാത്തുമ്മക്കുഞ്ഞ്, റാബിയത്ത്, ഖദീജ. മരുമക്കൾ: അലിക്കുഞ്ഞ്, യൂസുഫ്, ഇഖ്ബാൽ (റിട്ട. എ.എസ്.ഐ, ആലപ്പുഴ), താഹിറ, ഫാത്തിമ, ഷാജില. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പാനൂർ വരവുകാട് പള്ളി ഖബർസ്ഥാനിൽ.