മാന്നാർ: യാത്രക്കിടെ കാറിനുള്ളിൽ ഛർദിച്ച മൂന്നുവയസ്സുകാരൻ ശ്വാസകോശത്തിൽ ആഹാരം കുടുങ്ങി മരിച്ചു. കുട്ടംപേരൂർ സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയ സെക്രട്ടറി മാന്നാര്‍ കുരട്ടിക്കാട് വൈശ്യന്നേത്ത് വീട്ടില്‍ ബിനു ചാക്കോയുടെയും റോസമ്മ തോമസിെൻറയും മകന് എയ്ഡൻ ഗ്രെഗ് ബിനുവാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി പരുമല, എടത്വ ദേവാലയങ്ങളിലെ ദർശനത്തിനുശേഷം വീട്ടിലേക്ക് വരുന്നതിനിടെ കാറിലെ പിൻസീറ്റിൽ സഹോദരിയോടൊപ്പം ഇരുന്ന കുഞ്ഞ് ഛർദിക്കുകയും ആരോഗ്യസ്ഥിതി മോശമാവുകയുമായിരുന്നു. ഉടൻ കടപ്രയിലെയും പരുമലയിലെയും സ്വകാര്യആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമാണെന്ന് ഡോക്ടർമാർ പറഞ്ഞതിനാൽ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സഹോദരങ്ങൾ: അലീന മറിയം ബിനു, അഡോൺ ഗ്രെഗ് ബിനു. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് കുട്ടംപേരൂർ സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയ (മുട്ടേൽപള്ളി) സെമിത്തേരിയിൽ.