അമ്പലപ്പുഴ: ദേശീയപാതയിൽ കുറവൻതോടിനു സമീപം കാറിടിച്ച് കാൽനടയാത്രക്കാരി മരിച്ചു. പുളിങ്കുന്ന് ചതുർത്ഥ്യാകരി വലിയവീട്ടിൽ ലക്ഷ്മണെൻറ ഭാര്യ ഗിരിജകുമാരിയാണ് (51) മരിച്ചത്. ശനിയാഴ്ച പുലർച്ച കുറവൻതോടുള്ള സഹോദരെൻറ വീട്ടിലെത്തി തിരികെ പുളിങ്കുന്നിലേക്ക് പോകാന്‍ ബസ് സ്റ്റോപ്പിലേക്ക് നടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ഇടിക്കുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാരും പുന്നപ്ര പൊലീസും ചേർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കൾ: ഗീരീഷ്, സുബാഷ്.