ചെങ്ങന്നൂർ: മരം മുറിക്കുന്നതിനിടെ താഴെവീണ് മരിച്ചു. ബുധനൂർ പെരിങ്ങിലിപ്പുറം വടക്ക് ആശാരിക്കുറ്റിയിൽ വീട്ടിൽ തങ്കപ്പെൻറ മകൻ വീണാഭവനത്തിൽ ഉണ്ണികൃഷ്ണനാണ് (52) മരിച്ചത്. ഞായറാഴ്ച ഉച്ചക്കാണ് അപകടം. മാന്നാർ കുട്ടമ്പേരൂർ മുട്ടേൽ ജങ്ഷന് വടക്ക് ഭാഗെത്ത പുരയിടത്തിലെ വെട്ടിക്കൊണ്ടിരുന്ന മരത്തിെൻറ കമ്പ് അടുത്തുള്ള മരത്തിൽ തങ്ങിക്കിടന്നു. ഇത് നീക്കാൻ ശ്രമിക്കുന്നതിനിടെ വഴുതി താഴേക്ക് വീഴുകയായിരുന്നു. ഉടൻ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: മാവേലിക്കര കുറത്തികാട് പൊന്നേഴ പാറയിൽ കിഴക്കേതിൽ കുടുംബാംഗം വിജയമ്മ. മക്കൾ: വീണ, വിഷ്ണു. മരുമകൻ: മഹേഷ്. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.