ചേര്‍ത്തല: സ്വകാര്യ ഫാര്‍മസി കോളജിലെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. പത്തനംതിട്ട റാന്നി അങ്ങാടി പഞ്ചായത്ത് പുതുവേല്‍ വര്‍ഗീസ് ചെറിയാെൻറ മകള്‍ കാസിയ മേരി ചെറിയാനാണ് (22) മരിച്ചത്. കോളജിലെ അഞ്ചാം വര്‍ഷ ഫാം.ഡി വിദ്യാര്‍ഥിനിയാണ്. തിങ്കളാഴ്ച രാത്രി കൂട്ടുകാര്‍ക്കൊപ്പം ഭക്ഷണം കഴിച്ച് ഉറങ്ങിയ കാസിയ രാവിലെ എഴുന്നേല്‍ക്കാത്തതിനെത്തുടര്‍ന്ന് നോക്കിയപ്പോഴാണ് മരിച്ചനിലയിൽ കണ്ടത്. അപസ്മാര സംബന്ധമായ അസുഖത്തിന് ചികിത്സയിലായിരുന്നെന്നാണ് ബന്ധുക്കളും കോളജ് അധികൃതരും നല്കുന്ന വിവരം. ഒരാഴ്ച മുമ്പാണ് വീട്ടില്‍നിന്ന് തിരികെ ഹോസ്റ്റലിൽ എത്തിയത്. കോളജ് അധികൃതര്‍ അറിയിച്ചതിനെത്തുടര്‍ന്ന് ചേര്‍ത്തല െപാലീസ് നടപടി സ്വീകരിച്ചു. മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. കോവിഡ് പരിശോധനക്കുശേഷം ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. മാതാവ്: രാഖി എലിസബത്ത്. സഹോദരി: ജമീമ സൂസന് ചെറിയാന്.