ചേർത്തല: ശാവേശ്ശേരി ശ്രീനാരായണ ഗുരുപുരം സുബ്രഹ്മണ്യക്ഷേത്രം പ്രസിഡൻറ് ചേർത്തല നഗരസഭ ഒമ്പതാം വാർഡ് ദേവകി നിലയത്തിൽ മുണ്ടുചിറ കെ. ഗോപിനാഥ് (87) നിര്യാതനായി. കേരള സംസ്ഥാന കശുവണ്ടി വികസന കോർപറേഷൻ മുൻ ചെയർമാനാണ്. എസ്.എൻ.ഡി.പി ചേർത്തല യൂനിയൻ വൈസ് പ്രസിഡൻറ്, എസ്.എൻ ട്രസ്റ്റ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. വാരനാട് ദേവീക്ഷേത്രത്തിൽ ദീർഘനാൾ പ്രസിഡൻറായി പ്രവർത്തിച്ചിരുന്നു. ഭാര്യ: സുജാത. മകൻ: ഡോ. മനോജ്. മരുമകൾ: ലൈസിന.