കായംകുളം: സൗദി അറേബ്യയിലേക്കുള്ള യാത്രക്കായി ക്വാറൻറീനിൽ കഴിയവേ കായംകുളം സ്വദേശി ഷാർജയിൽ മരിച്ചു. കൊറ്റുകുളങ്ങര പുത്തൻവീട്ടിൽ അലിയാരുടെ മകൻ സജു അലിയാരാണ് (48) മരിച്ചത്. ഹൃദയാഘാതമാണ് മരണകാരണം. കോൺഗ്രസ് കണ്ണമ്പള്ളി ഭാഗം ബൂത്ത് പ്രസിഡൻറായിരുന്നു. ഭാര്യ: റോഷ്ന. മക്കൾ: ഹയ, ഇസ്രു. ഖബറടക്കം പിന്നീട് കായംകുളം പുത്തൻ തെരുവ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.