കുട്ടനാട്: തലവടിയിൽ അധ്യാപിക വെള്ളത്തിൽ വീണ് മരിച്ചു. ചെത്തിപുരക്കൽ സ്കൂളിലെ അധ്യാപിക കൊടുംതറയിൽ കെ.ജെ. തോമസിെൻറ ഭാര്യ കെ.ഐ. സുനുവാണ് (53) മരിച്ചത്. ബുധനാഴ്ച രാവിലെ പാചകം ചെയ്യാൻ വീടിന് പിറകുവശത്തെ നദിയിൽ പാത്രം കഴുകാനായി ഇറങ്ങിയതായിരുന്നു. കാൽ വഴുതി വെള്ളത്തിൽ വീണാണ് അപകടമെന്ന് കരുതുന്നു. കാണാതായതിനെത്തുടർന്ന് ഭർത്താവ് തോമസും മക്കളും സമീപത്ത് അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിയാത്തതിനാൽ എടത്വ പൊലീസിൽ അറിയിക്കുകയായിരുന്നു. എടത്വ സി.ഐ ആനന്ദബാബു, എസ്.ഐ ഷാംജി, പൊലീസ് ഓഫിസർ എസ്.സുനിൽ കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത്കുമാർ പിഷാരത്ത് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികൾ നദിയിൽ ഇറങ്ങിയും പരിസര പ്രദേശങ്ങളിലും തിരച്ചിൽ നടത്തി. ഇതിനിടയിൽ തായങ്കരിയിൽ നദിയിൽ മൃതദേഹം കണ്ടതായി നാട്ടുകാർ പൊലീസിനെ അറിയിച്ചു. രണ്ട് വള്ളത്തിലായി പൊലീസും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി. തായങ്കരി ബോട്ട് ജെട്ടിക്ക് സമീപത്തുനിന്നാണ് മൃതദേഹം ലഭിച്ചത്. സുനുവിെൻറ മൃതദേഹമാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. മക്കൾ: റോബിൻ തോമസ്, കെസിയ എലിസബത്ത് ജോൺ. സംസ്കാരം പിന്നീട്.