ആലപ്പുഴ: യുവതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ വലിയമരം വാർഡ് തൈവേലിപറമ്പിൽ ഷൈെൻറ മകൾ ഗൗരിയാണ് (19) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 12.15നാണ് സംഭവം. വീട്ടിലുണ്ടായിരുന്ന അപ്പൂപ്പനും അമ്മൂമ്മയും സ്റ്റേഡിയം വാർഡിലെ മരണവീട്ടിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് കഴുത്തിൽ ഷാൾ കുരുക്കി മരിച്ചനിലയിൽ കണ്ടെത്തിയത്. ജനറൽ ആശുപത്രിക്കുസമീപം ലോട്ടറി വിൽപന നടത്തുന്ന മാതാപിതാക്കൾ രാവിലെ ജോലിക്കുപോയിരുന്നു. പ്ലസ് ടുവിനുശേഷം പഠനം നിർത്തിയ ഗൗരി സ്ഥിരമായി മൊബൈൽ ഫോണിൽ ഗെയിം അടക്കം കളിക്കാറുെണ്ടന്ന് പറയുന്നു. ഇത്തരം കാര്യങ്ങൾ അന്വേഷിക്കുമെന്ന് സൗത്ത് പൊലീസ് പറഞ്ഞു. സഹോദരൻ: വിഷ്ണു.