ചേർത്തല: യുവതി ട്രെയിൻ തട്ടി മരിച്ചു. നഗരസഭ 27ാം വാർഡിൽ ചെറുവീട്ടിൽ ബൈജുവിെൻറ (രതീഷ്) ഭാര്യ മനുവാണ് (മനൂജ - 35) മരിച്ചത്. ശനിയാഴ്ച രാവിലെ 6.30 ഓടെയായിരുന്നു സംഭവം. രാവിലെ പാലുവാങ്ങാൻ വീട്ടിൽനിന്ന് പോയ മനുജ തീവണ്ടിപ്പാതയിലൂടെ നടന്നുപോകുമ്പോൾ ട്രെയിൻ തട്ടിയതാകാമെന്ന് ചേർത്തല പൊലീസ് പറഞ്ഞു. ബൈജു ഓട്ടോ റിക്ഷ തൊഴിലാളിയാണ്.