വടക്കഞ്ചേരി: സി.പി.എം ഏരിയ കമ്മിറ്റി അംഗം മംഗലംഡാം കോട്ടക്കുന്നത്ത് വീട്ടില്‍ കെ.വി. കുമാരന് (70) നിര്യാതനായി. സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം, ഹെഡ് ലോഡ് ജനറല്‍ വര്‍ക്കേഴ്സ് യൂനിയന്‍ ജില്ല ജോയൻറ് സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുകയായിരുന്നു. വണ്ടാഴി പഞ്ചായത്ത് മുൻ അംഗമായിരുന്നു. ഭാര്യ: നന്ദിനി. മക്കള്‍: ധനഞ്ജയന് (സിവില്‍ പൊലീസ്, പാടഗിരി സ്റ്റേഷന്), അജയകുമാര്‍ (സി.ആര്.പി.എഫ്, ശ്രീനഗര്‍), സജിത (ഒമാന്‍). മരുമക്കള്‍: ജിഷറാണി, സമീഷ. സംസ്കാരം ചൊവ്വാഴ്ച പകല്‍ രണ്ടിന് വീട്ടുവളപ്പില്‍.