മണ്ണഞ്ചേരി: ദീർഘകാലം മണ്ണഞ്ചേരി കുപ്പേഴം മസ്ജിദിലെ ഇമാമും അധ്യാപകനുമായിരുന്ന മണ്ണഞ്ചേരി ആറാംവാർഡ് കൂട്ടുങ്കലിൽ പി.എം. അഹമ്മദ് കുട്ടി മുസ്ലിയാർ (നെട്ടു ഉസ്താദ് -78) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: മുഹമ്മദ് സാദിഖ് (വില്ലേജ് ഓഫിസർ, എളംകുളം, എറണാകുളം), മുഹമ്മദ് സലാഹ് (അക്കൗണ്ടൻറ്, മുഹമ്മ പഞ്ചായത്ത്), മുഹമ്മദ് സാബിർ (അധ്യാപകൻ, ഗവ. ഹൈസ്കൂൾ, മണ്ണഞ്ചേരി), മുഹമ്മദ് ഷുഹൈബ് (സേവന മെഡിക്കൽസ്, ആലപ്പുഴ). മരുമക്കൾ: ഐഷ, നൂറ, റൂബി ഫാത്തിമ, ഐഷ.