ചെങ്ങന്നൂർ: രണ്ടുമാസം മുമ്പ് കോവിഡ് ബാധിച്ച് മരിച്ച തിരുവിതാംകൂർ ദേവസ്വം ബോർഡ് മേൽശാന്തിയുടെ ഭാര്യയും ആറുമാസം പ്രായമുള്ള കുഞ്ഞും വിഷം ഉള്ളിൽ ചെന്ന് മരിച്ചു. ചെങ്ങന്നൂർ ആലാ വടക്കുമുറിയില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. മേൽശാന്തിയായിരുന്ന ഹരിപ്പാട് െവട്ടുവേനി നെടുവേലില്‍ വീട്ടിൽ സൂര്യന് ഡി. നമ്പൂതിരിയുടെ ഭാര്യ അദിതി (24), മകന് കല്‍ക്കി സൂര്യൻ (ആറുമാസം) എന്നിവരാണ് അദിതിയുടെ വീടായ വിളവില്‍ വീട്ടില്‍ വിഷം അകത്തുചെന്ന് മരിച്ചത്. കോവിഡ് ബാധിച്ച് സൂര്യൻ നമ്പൂതിരിയും മാതാവ് ശ്രീദേവി അന്തർജനവും സെപ്റ്റംബർ ഏഴിനും എട്ടിനുമാണ് മരിച്ചത്. ഇതിനുശേഷം ആലായിലെ കുടുംബവീട്ടിലേക്ക് വന്ന അദിതി കടുത്ത മാനസിക വിഷമത്തിലായിരുന്നു. പിഞ്ചുകുഞ്ഞിന് വിഷം നല്‍കിയശേഷം ഇവർ ആത്മഹത്യ ചെയ്യുകയായിരുെന്നന്നാണ് െപാലീസ് നല്കുന്ന പ്രാഥമിക വിവരം. ആലാ വിളവില്‍ ശിവദാസ്-ഇന്ദിരദേവി ദമ്പതികളുടെ മകളാണ്. അവശനിലയില്‍ ഇരുവരെയും തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അദിതി അപ്പോഴേക്കും മരിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച മകൻ കല്‍ക്കി ചൊവ്വാഴ്ച പുലര്‍ച്ച 1.35ന് മരിച്ചു. ചെങ്ങന്നൂര്‍ പൊലീസ് നടപടി സ്വീകരിച്ചു. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി ആലായിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.