തുറവൂർ: പെട്ടിഓട്ടോ ഇടിച്ച് സൈക്കിൾ യാത്രക്കാരൻ കുത്തിയതോട് പഞ്ചായത്ത് മൂന്നാം വാർഡ് പറയകാട് നടുവിലത്തറ വീട്ടിൽ സാബു (45) മരിച്ചു. ചൊവ്വാഴ്ച വൈകീട്ട് 3.30ന് പറയകാട് എ.കെ.ജി ജങ്ഷന് സമീപമായിരുന്നു അപകടം. ഗുരുതര പരിക്കേറ്റ സാബുവിനെ നാട്ടുകാർ ചേർന്ന് തുറവൂർ താലൂക്ക് ആശുപത്രിയിൽ എത്തിെച്ചങ്കിലും മരിച്ചു. അവിവാഹിതനാണ്. പരേതനായ ഗംഗാധരെൻറയും ഭാനുമതിയുടെയും മകനാണ്. സഹോദരങ്ങൾ: വിനോദ്, കവിത. കുത്തിയതോട് പൊലീസ് കേസെടുത്തു.