മംഗലംഡാം: കാട്ടുപന്നിയുടെ ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളി മരിച്ചു. ഒലിപ്പാറ കണിക്കുന്നേൽ മാണി മത്തായി (76) ആണ് മരിച്ചത്. പൈതല നേർച്ചപ്പാറയിൽ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ റബർ ടാപ്പിങ് ജോലി ചെയ്യുന്നതിനിടെ കാട്ടുപന്നി ആക്രമിക്കുകയായിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പതോടെയായിരുന്നു സംഭവം. നിലവിളി കേട്ട് ആളുകൾ ഓടിയെത്തി ഒച്ചവെച്ചതിനെ തുടർന്നാണ് പന്നി ആക്രമണത്തിൽനിന്ന് പിന്തിരിഞ്ഞ് ഓടിയത്. ഇതിനകം മാണിയുടെ ശരീരമാസകലം മുറിവ് പറ്റിയിരുന്നു. ഉടനെ തന്നെ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.ഭാര്യ: ആലീസ്. മക്കൾ: ജോമോൻ, റോയി, ഷാൻറി. മരുമക്കൾ: ലൈജ, ഷൈനി, ഷാജി.