മുതലമട: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ചെമ്മണ്ണാമ്പതി സ്വദേശി അളകാപുരി കോളനിയിൽ ചിന്നസ്വാമിയുടെ മകൻ ഗോപാലാണ് (56) മരിച്ചത്. പൊള്ളാച്ചിക്ക് സമീപം ഊത്തുകുഴിയിൽ ബുധനാഴ്ച വൈകുന്നേരം നാലിനാണ് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഗോപാലിന് ഗുരുതരമായി പരിക്കേറ്റത്. കോയമ്പത്തൂർ സർക്കാർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഈശ്വരി. മകൻ: പ്രഭു.